ദോഹ: ഫൈവ് ജി ഹാൻഡ്‌സെറ്റിലൂടെ പ്രഥമ രാജ്യാന്തര 5ജി മൊബൈൽ കോൾ സാധ്യമാക്കിയ റെക്കോർഡ് സ്വന്തമാക്കി ഖത്തർ. വൊഡാഫോൺ ഖത്തറാണ് സ്വന്തം 5 ജി നെറ്റ്‌വർക്കിൽ മധ്യപൂർവദേശത്തെ ആദ്യ കോൾ സാധ്യമാക്കിയത്. നിന്ന് ഗതാഗത വാർത്താവിനിമയ മന്ത്രി ജാസിം ബിൻ സയീഫ് അൽ സുലൈത്തി ജനീവയിൽ രാജ്യാന്തര ടെലികമ്യൂണിക്കേഷൻസ് യൂണിയൻ (ഐടിയു) സെക്രട്ടറി ജനറൽ ഹുലിൻ ഷാവോയുമായാണ് കോളിലൂടെ സംസാരിച്ചത്.
ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച് ഡിസംബർ 18ന് മന്ത്രി അൽ സുലൈത്തി ഖത്തറിനുള്ളിലെ ആദ്യ 5ജി കോൾ നടത്തിയിരുന്നു. ഖത്തർ മ്യൂസിയത്തിൽ നിന്ന് കത്താറയിലെ വൊഡാഫോൺ ഖത്തറിന്റെ ഓഫിസിലേക്കായിരുന്നു വിളിച്ച് സംസാരിച്ചത്. സംഭാഷണം വ്യക്‌തമായതിനാൽ ഈ വർഷം വാണിജ്യാടിസ്‌ഥാനത്തിൽ 5ജി സേവനം ലഭ്യമാക്കാനാവുമെന്ന് കമ്പനി അറിയിച്ചിരുന്നു.
Post Your Comments