മലമ്പുഴ: മലമ്പുഴ ഗാര്ഡന് ഗവര്‍ണര്‍ സിറ്റിയില്‍ പട്ടാപ്പകല്‍ കാട്ടാനയിറങ്ങി. മൂന്ന് ദിവസമായി ഈ പ്രദേശത്ത് മൂന്ന് ആനയുണ്ട്. കുനുപ്പുള്ളി മനയ്ക്കല്ക്കാട് പ്രദേശത്ത് രാത്രി നടക്കുന്ന ആനകള്‍ ഇരുട്ടായാല്‍ മലമ്പുഴ അഗ്രികള്‍ച്ചര്‍ ഫാമില്‍ കയറും. രാത്രിയിലും, പുലര്‍ച്ചെയും ഫാം ജീവനക്കാര്‍ പടക്കം എറിയുന്നതോടെ അവിടെ നിന്ന് പുറത്തിറങ്ങുന്ന ആനകള്‍ ജനവാസ മേഖലയില്‍ കറങ്ങും. നേരം വെളുക്കുമ്പോള്‍ മാംഗോ ഗാര്‍ഡനിലെത്തും. ഞായറാഴ്ച പകല്‍ പടക്കം പൊട്ടിച്ച് ഗവര്‍ണര്‍ സിറ്റി വഴി ആനകളെ ഓടിച്ചു.
ഈ സമയം പലയിടത്തും വിനോദസഞ്ചാരികളുണ്ടായെങ്കിലും ഉപദ്രവിച്ചില്ല. മനയ്ക്കല്ക്കാട്, ഗോവര്ധനയ്ക്ക് സമീപം, കുനുപുള്ളി, കാരക്കാട്, ചെറാട്, ആല്‍മരച്ചുവട് പ്രദേശത്തും ആനയിറങ്ങുന്നുണ്ട്.
Post Your Comments