തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഇന്ന് കേരളത്തിലെത്തും. 15,16 തീയതികളിൽ വിവിധ സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്.
വിഷു ദിവസമായ ഇന്ന് 5.15 ന് ആറ്റിങ്ങൽ മണ്ഡലത്തിലാണ് നിർമ്മലാ സീതാരാമന്റെ ആദ്യ പരിപാടി. വൈകിട്ട് ഏഴിന് തിരുവനന്തപുരം തീരദേശ മേഖലയിൽ റോഡ് ഷോ നടത്തും. നാളെ കണ്ണൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് യോഗത്തിലും കേന്ദ്ര മന്ത്രി പങ്കെടുക്കും. അമിത് ഷാ നാളെ വൈകീട്ട് നാലരയ്ക്ക് തൃശൂരിലും ആറരക്ക് ആലുവയിലും തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യും. ബിജെപി വിജയലക്ഷ്യം കണക്കിലെടുത്താണ് ഇരുവരും കേരളത്തിലെത്തിയത്.
Post Your Comments