അബുദാബി : രാഷ്ട്രീയഅനിശ്ചിതത്വം നിലനില്‍ക്കുന്ന സുഡാന് യു.എ.ഇയിയുടെ പിന്തുണ . സുഡാന്റെ കെട്ടുറപ്പും ഐക്യവും നിലനിര്‍ത്തുകയാണ് പ്രധാനമെന്ന് യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. . ഭരണമാറ്റത്തിലൂടെ സ്ഥിതിഗതികള്‍ മാറുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രാലയം പറയുന്നു. സുഡാനില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഉമര്‍ അല്‍ ബഷീറിനെ പുറത്താക്കി. നിലവില്‍ വന്ന ഇടക്കാല സൈനിക സമിതിക്ക് യു.എ.ഇയുടെ പിന്തുണ. സായുധ സേനാ മേധാവി ലെഫ്. ജനറല്‍ അബ്ദുല്‍ ഫത്താഹ് അബ്ദുര്‍റഹ്മാന്‍ ബുര്‍ഹാന്റെ നേതൃത്വത്തിലുള്ള സമിതിക്ക് സുഡാന്റെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ സാധിക്കുമെന്നാണ് യു.എ.ഇയുടെ പ്രതീക്ഷ.
സമാധാനപൂര്‍ണമായ അധികാര കൈമാറ്റത്തിന് അനുവദിക്കണമെന്ന് സുഡാന്‍ ജനതയോടും യു.എ.ഇ അഭ്യര്‍ഥിച്ചു. സൈന്യം അധികാരം കൈമാറണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധം തുടരുകയാണ്. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുദിവസത്തിനിടെ നിരവധി പേരാണ് കൊല്ലപ്പട്ടത്. സുഡാനില്‍ ജനകീയ സര്‍ക്കാര്‍ വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ചാണ് പ്രക്ഷോഭകരുടെ നീക്കം.
Post Your Comments