തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് തലയ്ക്കേറ്റ പരിക്കില്‍ നിന്ന് സുഖം പ്രാപിച്ച് വരുന്നുവെന്ന് അറിയിച്ച് ശശി തരൂര്‍. തലയില്‍ 8 സ്റ്റിച്ച് ഇടേണ്ടി വന്നതൊഴിച്ച് യാതൊരു ആരോഗ്യ പ്രശ്നവുമില്ല താന്‍ 24 മണിക്കൂര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും സുഖം പ്രാപിച്ച് വരുന്നതായും തിരുവനന്തപുരം സിറ്റിങ് എംപിയും നിലവിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു. തന്‍റെ ആരോഗ്യ വിവരം തിരക്ക് ബന്ധപ്പെട്ട രാഹുല്‍ ഗാന്ധി അടക്കമുളള സര്‍വ്വര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
അതേസമയം ത്രാസ് പൊട്ടി വീണതില്‍ അന്വേഷണം വേണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തില്‍ ഗൂഡാലോചന സംശയിച്ച് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് സനൽ കുമാർ തമ്പാനൂർ പൊലീസിന് ഇതു സംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്.
Post Your Comments