സൗദിയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് ഈ വര്‍ഷത്തെ രണ്ടാം പാദ വിപണി വില പുതുക്കി നിശ്ചയിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ നിലവില്‍ വന്നു. രാജ്യത്തെ പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയാണ് രണ്ടാം പാദ വിപണി വില നിലവില്‍ വന്നത്. ബെന്‍സീന് 91 വിഭാഗത്തിന്റെ വില ഒരു റിയാല്‍ മുപ്പത്തിയേഴ് ഹലാല ഉണ്ടായിരുന്നത് ഒരു റിയാല്‍ നാല്‍പ്പത്തിനാല് ഹലാലയായും ബെന്‍സീന്‍ 95 വിഭാഗത്തിന്റെ വില രണ്ട് റിയാല്‍ രണ്ട് ഹലാല ഉണ്ടായിരുന്നത് രണ്ട് റിയാല്‍ പത്ത് ഹലാലയായും പുതുക്കി നിശ്ചയിച്ചു. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് പുതുക്കിയ വില പ്രസിദ്ധീകരിച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ വിപണിയില്‍ പ്രാബല്യത്തില്‍ വന്നു.
എണ്ണ വിലയില്‍ അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ വര്‍ധനവിനെ തുടര്‍ന്നാണ് രാജ്യത്തെ എണ്ണ വിലയിലും മാറ്റം വരുത്തിയത്. ഡീസല്‍ വിലയിലും പാചക വാതക വിലയിലും മാറ്റം വരുത്തിയിട്ടില്ല. പുതുക്കിയ വിലനിലവാരം ജുലൈ വരെ തുടരും.
Post Your Comments