പമ്പ: പമ്പാ നദിയിൽ വെള്ളം കുറഞ്ഞതോടെ മഗ്ഗ് കച്ചവടം പൊടിപൊടിക്കുന്നു. പമ്പാവാസനെ കാണും മുൻപ് പമ്പയിലൊന്ന് മുങ്ങണമെന്നാണ്. എന്നാൽ ഇരുന്നാലും കിടന്നാലും കുളിക്കാൻ പറ്റാതായതോടെയാണ് മഗ്ഗിന് ആവശ്യക്കാർ ഏറിയിരിക്കുന്നത്. പമ്പ ഡാമില്‍ വെള്ളം 25% മാത്രമേ ഉള്ളൂ. ദിവസേന തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് 25000 ഘന അടിയില്‍ നിന്ന് കുറയ്ക്കേണ്ടി വരുമോ എന്നാണ് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. അതേസമയം ജില്ലയിലെ ഭൂഗര്‍ഭ ജലത്തിന്റെ അളവ് 2.5 മീറ്റര്‍ ആണ് കുറഞ്ഞിരിക്കുന്നത്.
Post Your Comments