പാരീസ്•മധ്യ പാരീസിന്റെ നോട്രെ ഡെയിം കത്തീഡ്രലില്‍ വന്‍ തീപ്പിടുത്തം. മധ്യകാലഘട്ടത്തിലെ കത്തീഡ്രലിന്റെ മുകളിലെ രണ്ട് ബെല്‍ ടവറുകളുടെ അരികിലാണ് തീ കണ്ടത്. തീപിടുത്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. നവീകരണ ജോലികള്‍ക്കിടെയാണ് തീപ്പിടുത്തമുണ്ടായതെന്ന് സംശയിക്കുന്നു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അതിവേഗം പടരുന്ന തീ നിയന്ത്ര വിധേയമാക്കാനുള്ള കഠിന ശ്രമത്തിലാണ് അഗ്നിശമന സേനാ വിഭാഗം. കെട്ടിടത്തിന് സമീപത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
ഫ്രാന്‍സിന്റെ അടയാളമായ ഈ ദേവാലയം ജനപ്രീയ ടൂറിസം കേന്ദ്രം കൂടിയാണ്. 850 വര്‍ഷത്തിലേറെ പഴക്കമുള്ള പള്ളി 1260 ലാണ് നിര്‍മ്മിച്ചത്. 18 നൂറ്റാണ്ടില്‍ ഫ്രഞ്ച് വിപ്ലവ കാലത്താണ് അവസാനമായി പള്ളിയ്ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചത്.
Post Your Comments