NewsInternational

ജൂലിയന്‍ അസാന്‍ജെയുടെ അറസ്റ്റിനെതിരെ നോം ചോസ്‌കി

 

വാഷിങ്ടണ്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയെ ലണ്ടന്‍ എംബസിയില്‍വച്ച് അറസ്റ്റ് ചെയ്തത് നിന്ദ്യമെന്ന് തത്വചിന്തകനും ചരിത്രകാരനുമായ നോം ചോംസ്‌കി.അസാന്‍ജയെ അറസ്റ്റ് ചെയ്യാനായി അമേരിക്ക മാത്രമല്ല ബ്രിട്ടന്‍, ഇക്വഡോര്‍, സ്വീഡന്‍ തുടങ്ങിയവരും കൂട്ടുനിന്നുവെന്ന് ചോംസ്‌കി പറഞ്ഞു. സ്വതന്ത്ര വാര്‍ത്താമാധ്യമമായ ഡെമോക്രസി സണ്‍ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചോംസ്‌കിയുടെ പ്രതികരണം.

അധികാരത്തിലിരിക്കുന്നവര്‍ ജനങ്ങള്‍ അറിയരുതെന്ന് കരുതിയ സത്യങ്ങര്‍ പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകനെ നിശബ്ദനാക്കാന്‍ ഇവരെല്ലാം ഒന്നിച്ചു. വിക്കിലീക്‌സ് പുറത്തുവിട്ടത് ജനങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള കാര്യങ്ങളാണ്. ഇത് ഭരണാധികാരികളെ ഭയപ്പെടുത്തുന്നു. എന്നാല്‍, അവര്‍ അദ്ദേഹത്തെ നിശബ്ദനാക്കി. കാലങ്ങളായി ഇതാണ് നടക്കുന്നത്. നിങ്ങള്‍ ചരിത്രം പരിശോധിച്ചുനോക്കൂ. മുസ്സോളിനിയുടെ ഫാസിസ്റ്റ് സര്‍ക്കാര്‍ ആന്റോണിയോ ഗ്രാംഷിയെ ജയിലിലടച്ചു. ഇക്വഡോറിന്റെ തൊട്ടടുത്തുള്ള ബ്രസീലില്‍ ലുല സര്‍ക്കാര്‍ പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു.

ലേബര്‍ പാര്‍ടി നേതാവായിരുന്ന അവര്‍ വീണ്ടും അധികാരത്തിലേത്തുമെന്നായപ്പോള്‍ അദ്ദേഹത്തെ ജയിലിലടച്ചു. ഇവിടെ ആളുകളെ നിശബ്ദമാക്കാന്‍ അവര്‍ക്ക് കൂട്ടക്കൊലയുടെ ആവശ്യംതന്നെയില്ല. മറ്റു രാജ്യങ്ങളിലേക്ക് കടന്നുകയറുകയാണ് അമേരിക്ക. ഇത് അംഗീകരിക്കാനാകില്ല. മറ്റുരാജ്യങ്ങളില്‍ ഇടപെടാനുള്ള അധികാരം ആരാണ് അവര്‍ക്ക് നല്‍കിയത്. ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ആരുമില്ലെന്നും ചോംസ്‌കി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button