USALatest NewsEuropeNewsInternationalUK

ലൈംഗീകാരോപണം ; ജൂലിയൻ അസാഞ്ചിനെതിരെ അന്വേഷണം അവസാനിപ്പിച്ചു

സർക്കാരിനെ സംബന്ധിച്ചിടത്തോളം ഗൗരവതരമായ വാർത്തകൾ വെളിച്ചത്ത് കൊണ്ടുവന്നത് മുതൽ ഭരണാധികാരികളുടെ കണ്ണിലെ കരടായി മാറിയ അസാൻജ് നിലവില്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിൽ തടവുകാരനായി കഴിഞ്ഞു വരുകയാണ്

സ്‌റ്റോക്ക്‌ഹോം: നിഗൂഢ കേസുകളുടെ തെളിവുകൾ പുറത്തേക്ക് കൊണ്ടുവന്ന പ്രമുഖ മാധ്യമം വീക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെതിരായ ലൈംഗീകാരോപണവുമായി ബന്ധപ്പെട്ട അന്വേഷണം സ്വീഡന്‍ അവസാനിപ്പിച്ചു. വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനെ തുടർന്നാണ് കേസ് അവസാനിപ്പിക്കുന്നത്. സ്‌റ്റോക്ക്‌ഹോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ സ്വീഡിഷ് ചീഫ് പ്രോസിക്യൂട്ടര്‍ ഈവ മേരി പെര്‍സണാണ് അന്വേഷണം അവസാനിപ്പിക്കുന്നതായി അറിയിച്ചത്.

ഈ വർഷം മേയിലാണ് അസാഞ്ചിനെതിരായ ലൈംഗികപീഡന പരാതിയില്‍ സ്വീഡന്‍ പുനരന്വേഷണം തുടങ്ങിയത്. 2017ല്‍ ചില കാരണങ്ങളാൽ കേസ് അന്വേഷണം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇതുവരെ ഏഴ് സാക്ഷികളെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതെന്ന് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.

നിലവിൽ, ലൈംഗീകാരോപണത്തിനു പുറമെ മൂന്നു ബലാൽസംഗ പരാതികൾ കൂടി ജൂലിയന്‍ അസാഞ്ചിനെതിരെ ഉയര്‍ന്നിരുന്നു. അതേസമയം, എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിക്കുകയാണ് ചെയ്തത്. സർക്കാരിനെ സംബന്ധിച്ചിടത്തോളം ഗൗരവതരമായ വാർത്തകൾ വെളിച്ചത്ത് കൊണ്ടുവന്നത് മുതൽ ഭരണാധികാരികളുടെ കണ്ണിലെ കരടായി മാറിയ അസാൻജ് നിലവില്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിൽ തടവുകാരനായി കഴിഞ്ഞു വരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button