IndiaNews

ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

 

മൂന്ന് മാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സ് പൈലറ്റുമാരും എഞ്ചിനീയര്‍മാരും പണിമുടക്കി. അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് തുടരുകയാണ്. 1100ല്‍ അധികം പേരാണ് സമരത്തിന്റെ ഭാഗമായിട്ടുള്ളത്. എയര്‍വെയ്‌സ് പൈലറ്റുമാരുടെ സംഘടനയായ നാഷ്ണല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തിലാണ് സമരം.

പ്രതിസന്ധി മറികടക്കാന്‍ ഇടപെടാമെന്ന് വാക്ക് നല്‍കിയിട്ടും സര്‍ക്കാര്‍ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നത്. സംഘടന തുടര്‍നടപടികള്‍ ആലോചിക്കാന്‍ ഇന്ന് യോഗം ചേരും. അതേസമയം സമരം പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് ജെറ്റ് എയര്‍വെയ്‌സിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button