![IRANI](/wp-content/uploads/2019/04/irani.jpg)
കോതമംഗലം: രണ്ട് വര്‍ഷം മുമ്പ് രണ്ടരലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ വിദേശി അറസ്റ്റില്‍. ഷോപ്പിംഗിനെന്ന വ്യാജേന എത്തിയാണ് ഇറാന്‍ സ്വദേശി പണം കവര്‍ന്നത്. സിറാജുദ്ദീന്‍ ഹെദര്‍ എന്നാണ് ഇയാളുടെ പേരെന്ന് പൊലീസ് പറഞ്ഞു.
കോതമംഗലം നഗരസഭ ബസ് സ്റ്റാന്റിന് എതിര്‍വശത്തു പ്രവര്‍ത്തിക്കുന്ന ഒരു ഷോപ്പിഗ് സെന്ററില്‍ നിന്നാണ് ഇയാള്‍ രണ്ടര ലക്ഷം രൂപ തട്ടി എടുത്തത്. വിദേശ കറന്‍സി മാറാനെന്ന പേരില്‍ഇവിടെയെത്തിയ സിറാജുദ്ദീന്‍ രണ്ടര ലക്ഷം രൂപയുടെ മൂല്യമുള്ള സൗദി റിയാലു മായി കടന്നു കളയുകയായിരുന്നു. കോതമംഗലത്ത് മാത്രമല്ല കേരളത്തില്‍ പലയിടങ്ങളിലും ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
എറണാകുളം റൂറല്‍ ജില്ലാ പോലീസ് തലവന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മുവാറ്റുപുഴ ഡിവൈഎസ്പി ഷാജിമോന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണന്നും അത് പൂര്‍ത്തിയായാലേ കേരളത്തില്‍ മറ്റിടങ്ങളില്‍ നടത്തിയ തട്ടിപ്പുകളുടെ പൂര്‍ണ്ണവിവരങ്ങള്‍ ലഭ്യമാകൂവെന്നും കോതമംഗലം പൊലീസ് പറഞ്ഞു.
Post Your Comments