Latest NewsKerala

ഒരു അച്ഛന്‍ സഹായം തേടുകയാണ് ; മകന്‍റെ ജീവനായല്ല ; അവന്‍റെ ചലനമറ്റ ശരീരം ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടാനായി.. ദയവായി കരുണ കാണിക്കണം

വിടെ ഒരച്ഛന്‍ സുമനസുകളുടെ സഹായത്തിനായി കെെ നീട്ടുകയാണ്. ഒന്നിനുമല്ല സ്വന്തം ഓമനയുടെ ജീവന്‍ നഷ്ടമായി. ഇനി അവന്‍റെ ചലനമറ്റ ശരീരമെങ്കിലും ഒരു നോക്ക് കാണണം. പക്ഷേ ചികില്‍സിച്ച പണം മൊത്തം അടക്കാതെ മൃതശരീരം വിട്ട് തരില്ലായെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

രക്തത്തിലെ കൗണ്ട് കുറഞ്ഞത് മൂലം മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രയക്ക് വിധേയനായി സ്വന്തം വീടു പോലും ഇപ്പോള്‍ വില്‍ക്കേണ്ടിവന്നു. കൂടെ ശസ്ത്രക്രിയ സാധ്യമായതും സുമനസുകളുടെ സഹായത്തോടെ . പക്ഷേ എന്നിട്ടും രാഹുലിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അവന്‍ എല്ലാവരേയും വിട്ട് യാത്ര പറ‍ഞ്ഞു. ഇനി അവന്‍റെ അച്ഛനും അനുജത്തിക്കുമെല്ലാം അവനെ ഒരുനോക്കുകൂടി കാണണം. ആ കണ്ണടഞ്ഞ മുഖത്ത് ഒരു മുത്തം നല്‍കണം.

 

ആശുപത്രിയിലെ ഭീമമായ തുക അടച്ച് തന്‍റെ മകന്‍റെ മൃതശരീരം ആശുപത്രിയില്‍ നിന്ന് വീണ്ടെടുക്കാന്‍ കഴിവില്ല ആ പിതാവിന്.ആ അച്ഛന്‍ ഒരു പ്രവശ്യം കൂടി കെെ നീട്ടുകയാണ് നിങ്ങള്‍ക്ക് മുന്നില്‍ .. സഹായത്തിനായി.

രാഹുലിന്‍റെ സുഹൃത്ത് ഫേസ് ബുക്ക് വഴിയാണ് സുമനസുകളുടെ സഹായംതേടിയിരിക്കുന്നത്. രാഹുലിന്‍റെ സുഹൃത്ത് ജിബിന്‍റെ ഫേസ് ബുക്ക് കുറിപ്പും ഇവിടെ ഉള്‍പ്പെടുത്തുന്നു.

രാഹുൽ പ്രസാദ് ഓർമ്മയായി…
#ദയവായി_സഹായിക്കുക
കഴിഞ്ഞ രണ്ടു വർഷക്കാലമായി രക്തത്തിലെ കൗണ്ട് കുറഞ്ഞത് മൂലം കൊല്ലം മെഡിസിറ്റി, എൻ എസ് ഹോസ്പിറ്റൽ, തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജ്, അമൃത ഇൻസ്റ്റിറ്റ്യൂട്ട് എറണാകുളം എന്നിവിടങ്ങളിലെ ചികിത്സക്ക് ശേഷം ഒടുവിൽ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ രണ്ടു തവണ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സ്വന്തം വീട്‌ വിറ്റുകൊണ്ടാണ് രാഹുൽ ചികിത്സ ആരംഭിച്ചത്. ഹൃദ്‌രോഗിയായ അച്ഛനും കശുവണ്ടി തൊഴിലാളിയായ അമ്മയും എൽ എൽ ബി ക്ക് പഠിക്കുന്ന അനിയത്തിയും…
ഈ അച്ഛനെ കുറിച്ച് പറയുമ്പോൾ ഏറെ അഭിമാനമാണ്. കുണ്ടറ മിൽമ ചായക്കടയിൽ ജോലിക്കാരനായ പ്രസാദ് അണ്ണൻ, മകൻ മറൈൻ എൻജിനീയറിങ്ങിനും മകൾ എൽ എൽ ബി ക്കും പഠിക്കുന്നത് ഏറെ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്.
മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിലൂടെ ഉയർന്ന ജീവിതം സ്വപ്നം കണ്ട ഒരച്ഛൻ…
വിധിയുടെ വിളയാട്ടത്തിൽ തകരാതെ അവൻ ഈ ലോകത്ത് നിന്ന് വിട പറയും വരെ കരുത്തായി കാവലായി ഒപ്പമുണ്ടായിരുന്നു.
മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായത്തോടെ 53 ലക്ഷം രൂപയോളം വെല്ലൂർ മെഡിക്കൽ കോളേജിൽ അടച്ചിട്ടുണ്ട്. രാഹുൽ മരണത്തിന് കീഴടങ്ങുമ്പോൾ ഹോസ്പിറ്റൽ ബിൽ ഇനി 28 ലക്ഷം രൂപ അടക്കാനുണ്ട്.
ഹോസ്പിറ്റൽ മാനേജ്‍മെന്റ് ബിൽ തുക 16 ലക്ഷം രൂപ അടച്ചാൽ മാത്രമേ ബോഡി വിട്ട് നൽകുകയുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്. 8 ലക്ഷം രൂപ ക്യാഷ് ആയി ഉടൻ അടച്ചാൽ ബോഡി കൊണ്ട് വരാമെന്നും ബാക്കി 8 ലക്ഷം രൂപ ബോണ്ട്‌ ഇനത്തിൽ കെട്ടി വയ്ക്കണമെന്നും അറിയിച്ചു. അല്ലാത്തപക്ഷം രാഹുലിന്റെ മൃതശരീരം വിട്ട് തരില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. വെല്ലൂർ മെഡിക്കൽ കോളേജിനോടുള്ള പ്രതിഷേധമല്ല, അവർ രാഹുലിന്റെ സാമ്പത്തിക സ്ഥിതി നോക്കാതെ ചികിത്സ നടത്തി. സ്വന്തമായി ഒരു ചില്ലി കാശ് പോലും ഇല്ലാത്ത രാഹുലിന്റെ കുടുംബത്തിന് മകന്റെ ഭൗതിക ശരീരം പോലും നഷ്ടപ്പെടുന്ന സാഹചര്യമാണ്. മരണശേഷവും ഒരാൾക്ക് വേണ്ടി സഹായം അഭ്യർത്ഥിക്കുന്നത് അതീവ ദയനീയമാണ്.
നിരവധി ആളുകൾ രാഹുലിന്റെ ചികിത്സക്ക് വേണ്ടി സഹായിച്ചിട്ടുണ്ട്.
രാഹുലിന് വേണ്ടി അവസാനമായി നിങ്ങളുടെ മുൻപിൽ കൈ നീട്ടുകയാണ്…
25 വയസ്സുള്ള ഒരു ചെറുപ്പക്കാരന്റെ മൃത്യശരീരം നാട്ടിലെത്തിക്കുവാൻ ഇത് കാണുന്ന ഒരാൾ ഒരു 200 രൂപയെങ്കിലും നൽകിയാൽ ഏറെ ആശ്വാസമായിരിക്കും.
രാഹുലിനെ ലോകത്ത് നില നിർത്താൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമത്തോടെ, അവനെ ഏറെ ഇഷ്ടപ്പെട്ട, സ്നേഹിച്ച ഒരാൾ…15 4 2019

 

https://www.facebook.com/jibin.johnson.167/posts/1314159915375390

shortlink

Related Articles

Post Your Comments

Related Articles


Back to top button