Election NewsLatest NewsIndiaElection 2019

പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ തീപ്പിടുത്തം, മൂന്നുപേർ അറസ്റ്റിൽ

വേ​ദി​യി​ല്‍ വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ ക​രാ​റെ​ടു​ത്ത വ്യ​ക്തി​യേ​യും ര​ണ്ടു തൊ​ഴി​ലാ​ളി​ക​ളേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ല​ക്നോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​സം​ഗി​ക്കു​ന്ന വേ​ദി​ക്കു തീ​പി​ടി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡി​ല്‍ ഞാ​യ​റാ​ഴ്ച ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് മോ​ദി പ്ര​സം​ഗി​ച്ചി​രു​ന്ന വേ​ദി​ക്കു താ​ഴെ തീ​പി​ടി​ച്ച​ത്. സു​ര​ക്ഷാ​സേ​ന തീ​പി​ടി​ച്ച ഉ​ട​ന്‍ ത​ന്നെ തീ​യ​ണ​ച്ചു. സം​ഭ​വ​ത്തി​ല്‍, വേ​ദി​യി​ല്‍ വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ ക​രാ​റെ​ടു​ത്ത വ്യ​ക്തി​യേ​യും ര​ണ്ടു തൊ​ഴി​ലാ​ളി​ക​ളേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​വ​ര്‍​ക്കെ​തി​രെ കേ​സും ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന എ​സി​യി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ച്ച വ​യ​ര്‍ ചൂ​ടു​പി​ടി​ച്ച്‌ ക​ത്തി​യ​താ​ണ് തീ​പി​ടി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നും നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്നും ആണ് വിശദീകരണം. സീ​നി​യ​ര്‍ പോ​ലീ​സ് സൂ​പ്ര​ണ്ട​ന്‍റ് ആ​കാ​ശ് കു​ല്‍​ഹാ​രിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. തീ​പി​ടി​ച്ചെ​ങ്കി​ലും മോ​ദി​യു​ടെ പ്ര​സം​ഗ​ത്തി​നു ത​ട​സ​മു​ണ്ടാ​യി​ല്ല.

shortlink

Post Your Comments


Back to top button