ചാലക്കുടി: വിഷു ആഘോഷങ്ങള്‍ക്കിടെ ആശുപത്രിയില്‍ തീപിടുത്തം, തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത് . ചാലക്കുടി താലൂക്ക് ആശുപത്രിയിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. വിഷു ആഘോഷങ്ങള്‍ക്കായി സമീപത്ത് പടക്കം പൊട്ടിച്ചതില്‍ നിന്ന് തീ പടര്‍ന്നതാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു.
ആശുപത്രിക്ക് സമീപം പടക്കം പൊട്ടിച്ചത് അകത്തേക്ക് തെറിച്ച് വീണാണ് അപകടമുണ്ടായത്. ആശുപത്രിയിലെ ഓഫീസ് മുറിക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
കൃത്യസമയത്ത് ചാലക്കുടി ഫയര്‍ഫോഴ്സ് എത്തി ഇടപെട്ടതോടെയാണ് വലിയ അപകടം ഒഴിവായത്. ആദ്യഘട്ടത്തില്‍ ഒരു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. മറ്റ് അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന ഫയലുകളും മറ്റ് രേഖകളും കത്തിപ്പോയി.
Post Your Comments