ആ കാശദൂത്.. ഒരു പക്ഷേ മനസില്‍ വല്ലാത്ത ഒരു വേദന നിറച്ച ചിത്രമായിരുന്നു അത്. ഇന്നും ഒരു നോവായി ആ ചിത്രത്തിലെ ഒരോ സ്വീക്വന്‍സുകളും നമ്മുടെ മനസില്‍ നിലനില്‍ക്കുന്നു. എന്നാല്‍ സിബിമലയില്‍ സംവിധാനം ചെയ്ത ആ മനോഹര ചിത്രത്തിന്‍റെ കാമ്പറിയാതെ സിനിമയുടെ ഇരുളടഞ്ഞ പെട്ടികളില്‍ പൂട്ടപ്പെടുമായിരുന്നുവെന്ന് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് മനസ് തുറക്കുന്നു. ചിത്രം ഇറങ്ങിയ ശേഷം എഫണാകുളത്തെ ഒരു തിയേറ്ററിലും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നില്ല.
അവസാനം ഒരു കൊച്ചു തിയേറ്ററില്‍ ആ വലിയ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു. കാരണം തിയേറ്ററുകാര്‍ക്ക് ആ ചിത്രത്തിനോട് വലിയ പ്രതീക്ഷയുണ്ടായിരുന്നു. അവസാനം ആ തിയേറ്ററിലും ചിത്രം കാണാന്‍ ആളെത്താത്തതോടെ തിയേറ്ററുകാര്‍ പ്രദര്‍ശനം അവസാനിപ്പിക്കുകയാണെന്ന് വരെ പറഞ്ഞിരുന്നു. അവസാനം തന്‍റെ സഹായിയെ വിട്ട് ടിക്കറ്റുകള്‍ എടുപ്പിക്കുകയും പിന്നീട് അത് വെറുതെ കീറിക്കളയുകയും ചെയ്തതായി തിരക്കഥാകൃത്ത് ഡെന്നീസ് പറയുന്നു.
ഒരിക്കലും നല്ല സൃഷ്ടികള്‍ പരാജയപ്പെടില്ല എന്നതിന് തെളിവായി ആ വലിയ സിനിമ വിജയമായി. കണ്ടിറങ്ങിയവര്‍ മറ്റുളളവരോട് പറഞ്ഞു. ആകാശദുതിനെപ്പറ്റി.. അങ്ങനെ ആകാശദൂത് എന്ന ഹൃദയത്തില്‍ മുറിവേല്‍പ്പിക്കുന്ന ആ ചിത്രം എക്കാലത്തേയും ഹിറ്റായതായി അദ്ദേഹം ഓര്‍മ്മിക്കുന്നു.
Post Your Comments