
തിരുവല്ല: കാർ സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. തുകലശ്ശേരി സ്വദേശി സുനില്‍ (40) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തിരുവല്ല താലൂക്ക് ആശുപത്രിയ്ക്ക് സമീപമായിരുന്നു അപകടമുണ്ടായത്.
സ്കൂട്ടറിൽ ഇടിച്ച ശേഷം കാർ നിർത്താതെ പോവുകയായിരുന്നു. ഇടിച്ച കാറിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments