കൊച്ചി: കുളിമുറിയില്‍ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്.ദന്ത ഡോക്ടറായ തോട്ടുവ സ്വദേശി പ്രീത(29)യാണ് മരിച്ചത്. വീടിനുള്ളിലെ കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴുത്തില്‍ ബ്ലേഡ് കൊണ്ടുള്ള മുറിവേറ്റിട്ടുണ്ട്. ആത്മഹത്യയാവാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ബന്ധുക്കൾ ഇത് നിഷേധിക്കുകയാണ് ഉണ്ടായത്. പോലീസ് അന്വേഷണം ആരംഭിച്ചു.പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റ്മാർട്ടത്തിന് വിട്ടയക്കും.
Post Your Comments