![rape](/wp-content/uploads/2019/04/rape-1.jpg)
ഗൊരഖ്പുര്‍: പീഡനം ചെറുത്ത വിധവയായ ദളിത് യുവതിയെ തീകൊളുത്തി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിനടുത്തെ ഭട്നിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. 85 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.ഒളിവിൽ പോയ പ്രതി രാജ്ബര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഉർജിതമാക്കി.
യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെയാണ് നടന്നത്. 35കാരിയും വിധവയുമായ യുവതിയെ വീടനടുത്തുള്ള കൃഷിയിടത്തില്‍ വെച്ച് പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ചെറുത്തുനിന്ന യുവതിയെ തീകൊളുത്തി ഇയാള്‍ രക്ഷപ്പെട്ടു. അയൽക്കാരനാണ് യുവതിയെ ആദ്യം കണ്ടെത്തിയത്.
Post Your Comments