അലിഗഡ്: ഉത്തര്‍പ്രദേശിലെ എസ്പി-ബിഎസ്പി കൂട്ടുകെട്ടിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാതിയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇരുപാര്‍ട്ടികളുടെയും അന്ത്യം ഈ തെരഞ്ഞെടുപ്പോടെ കുറിക്കപ്പെടുമെന്നും അലിഗഡില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മോദി വ്യക്തമാക്കി. ജനങ്ങള്‍ക്കു വികസനമാണ് വേണ്ടത്. 2017-ലും ജനങ്ങള്‍ അതേ സന്ദേശം നല്കി. എന്നാല്‍ അവര്‍ ഇത് സ്വീകരിച്ചില്ലെന്നും ഇപ്പോള്‍ അവര്‍ അലിഗഡില്‍നിന്ന് കട പൂട്ടുന്നതിനുള്ള താഴുകള്‍ വാങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസഫര്‍നഗര്‍ കലാപത്തിലെ ക്രിമിനലുകളെ ആരാണു രക്ഷിച്ചത്. ഇത്തരം രാഷ്ട്രീയക്കാരെകൊണ്ടു ഗുണമില്ലെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. പടിഞ്ഞാന്‍ ഉത്തര്‍പ്രദേശ് കത്തുകയാണ്. ഇവിടെ നിരപരാധികളെ ക്രിമിനലുകള്‍ ലക്ഷ്യമിടുന്നുവെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
Post Your Comments