തിരുവനന്തപുരം: മുസ്ളീം വിരുദ്ധ പരാമർശം നടത്തിയതിന്റെ പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരന് പിള്ളയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. സിപിഎം നേതാവ് വി. ശിവന്‍കുട്ടിയാണ് പരാതി നല്‍കിയത്. ജില്ലാ ഭരണാധികാരിക്കും പോലീസിനുമാണ് പരാതി നല്‍കിയത്.
പ്രസംഗത്തില്‍ ജാതി, മത അധിക്ഷേപം നടത്തുന്നത് വര്‍ഗീയത വളര്‍ത്തി വോട്ട് പിടിക്കാനുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനമാണ്. ശ്രീധരന്‍പിള്ളയുടേത് അത്യന്തം ഇസ്ലാം വിരുദ്ധ പരാമര്‍ശമാണെന്നും അതിനാൽ കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഇസ്ലാമാണെങ്കില്‍ വസ്ത്രം മാറ്റി നോക്കിയാലല്ലേ തിരിച്ചറിയാന്‍ പറ്റുകയുള്ളു എന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം. ആറ്റിങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ശ്രീധരന്‍പിള്ളയുടെ വിവാദ പ്രസംഗം. ബാലാക്കോട്ട് ആക്രമണം കഴിഞ്ഞെത്തിയ ഇന്ത്യന്‍ സൈന്യത്തോട് മരിച്ച ഭീകരരുടെ എണ്ണവും മതവും രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും പിണറായിയും ചോദിച്ചെന്ന വിമര്‍ശനത്തോടെയാണ് ശ്രീധരന് പിള്ള പരാമര്‍ശം നടത്തിത്.
Post Your Comments