ഗുരുഗ്രാം•സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ അജ്ഞാതനായ യുവാവിനെതിരെ പോലീസ് കേസെടുത്തു. സെക്ടര്‍ 23 യില്‍ മാത്തൂര്‍ ഫാമിന് സമീപം താമസിക്കുന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
‘ഞാന്‍ വീടിന് സമീപത്തെ ലെയ്നിലൂടെ നടക്കുമ്പോള്‍ ഒരാള്‍ ബൈക്കില്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടു. ആരെയോ നോക്കുന്നത് പോലെ അയാള്‍ നിരവധി തവണ പ്രദേശത്ത് കൂടി ബൈക്കില്‍ കറങ്ങുകയായിരുന്നു. അയാളുടെ നീക്കങ്ങള്‍ വളരെ സംശയകരമായിരുന്നു. പെട്ടെന്ന്, അയാള്‍ എന്റെ മുന്നില്‍ വച്ച് നഗ്നതാ പ്രദര്‍ശനവും സ്വയംഭോഗവും തുടങ്ങി’- യുവതി പോലീസിനോട് പറഞ്ഞു.
അയാളെ ബൈക്കില്‍ നിന്നും വലിച്ചു താഴെയിടാന്‍ താന്‍ ശ്രമിച്ചുവെങ്കിലും രക്ഷപ്പെട്ടു കളഞ്ഞതായും യുവതി കൂട്ടിച്ചേര്‍ത്തു.
പ്രതിയോടൊപ്പം മറ്റു രണ്ടുപേര്‍ കൂടിയുണ്ടായിരുന്നുവെന്ന് താന്‍ സംശയിക്കുന്നതായും അവര്‍ ഫുഡ്-ഡെലിവറി ബോയ്സ് ആയിരിക്കാമെന്നും യുവതി പരാതിയില്‍ പറയുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐ.പി.സി 509 വകുപ്പ് പ്രകാരം പാലം വിഹാര്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതിയെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വക്താവ് പറഞ്ഞു.
Post Your Comments