മസ്ക്കറ്റ് : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ഒമാൻ. ശക്തമായ മഴയെ തുടർന്ന് പ്രില്‍ 14 ഞായറാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലാവസ്ഥ കൂടുതല്‍ പ്രതികൂലമാകുമെന്ന സാഹചര്യത്തിലാണ് അവധി നല്‍കിയത്. ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകള്‍ക്ക് അവധി ബാധകമല്ല.
സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി, സോഹാര്‍ യൂണിവേഴ്സിറ്റി, നിസ്വ യൂണിവേഴ്സിറ്റി എന്നിവയ്ക്കും എല്ലാ അപ്ലൈഡ് സയന്‍സസ് കോളേജുകള്‍ക്കും അവധിയായിരിക്കും. മറ്റ് സര്‍വകലാശാലകളുടെയും കോളേജുകളുടെയും കാര്യത്തില്‍ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. അതോടൊപ്പം തന്നെ സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ക്കും മോശം കാലാവസ്ഥ പരിഗണിച്ച് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതല്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തെന്നാണ് റിപ്പോർട്ട്.
Post Your Comments