കഴിഞ്ഞ മൂന്ന് വര്‍ഷമായി 69 രൂപ മാത്രമാണ് ഫെയ്സ്ബുക്ക് മേധാവി സക്കര്‍ബര്‍ഗ് വാങ്ങിക്കൊണ്ടിരുന്നത്. അതായത് ഒരു ഡോളര്‍. എന്നാല്‍ 2018 ല്‍ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കുള്‍പ്പടെ കമ്പനി ചിലവാക്കിയത് 2.26 കോടി ഡോളര്‍ (156 കോടി രൂപ) ആണെന്ന് റിപ്പോര്‍ട്ട്. ഇതില്‍ രണ്ട് കോടി ഡോളര്‍ സക്കര്‍ബര്‍ഗിന്റേയും കുടുംബത്തിന്റേയും സുരക്ഷയ്ക്ക് വേണ്ടിയാണ് ചെലവഴിച്ചത്.
മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇരട്ടിയിലധികമാണിത്. 2017 ല്‍ 90 ലക്ഷം ഡോളറായിരുന്നു (62 കോടി രൂപ ). ബാക്കിയുള്ള 26 ലക്ഷം ഡോളര്‍ (18 കോടി രൂപ) ചിലവാക്കുന്നത് സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ ഉപയോഗിക്കുന്നതിനായാണ്. ഫെയ്സ്ബുക്ക് പുറത്തുവിട്ട ഒരു ഔദ്യോഗിക രേഖയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. അതേസമയം ഫെയ്സ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷെറില്‍ സാന്റ്ബെര്‍ഡ് കൈപ്പറ്റിയത്, 2.37 കോടി ഡോളറാണ് (164 കോടിരൂപ).
Post Your Comments