കൊല്ലം: സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികളെ പാർപ്പിക്കരുതെന്ന മുന്നറിയിപ്പുമായി കേരളാ പോലീസ് രംഗത്ത്. പുതപ്പ്, മറ്റ് ഷീറ്റുകള്‍ വില്‍പ്പന നടത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ സൂക്ഷിക്കണമെന്നും ഇത്തരക്കാർ സ്ത്രീകളെ ഉപദ്രവിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് ഒരുപാട് നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
ആക്രി പറക്കാനെത്തുന്ന മറ്റൊരു കൂട്ടരുമുണ്ട്. ബസുകളിലും തിരക്കുള്ള സ്ഥലങ്ങളിലുമെത്തി മാലപൊട്ടിക്കുന്ന സംഘവുമുണ്ട്. സ്ത്രീകളും കുട്ടികളുമാണ് പ്രധാനമായും ഇവരുടെ ആക്രമണത്തിന് വിധേയരാകുന്നത്. സ്ത്രീകള്‍ ഒറ്റയ്ക്കുള്ളപ്പോള്‍ അന്യ സംസ്ഥാനക്കാരെ വീട്ടുപരിസരത്ത് നിർത്താതെ ഇരിക്കണമെന്നും പോലീസ് പറഞ്ഞു.
എച്ച്.ഐ.വി അടക്കമുള്ള മാരക രോഗങ്ങളുള്ളവർ ഇക്കൂട്ടത്തിൽ ഉണ്ടാകും.പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നും സംശയകരമായി കണ്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നും കൊല്ലം റൂറല്‍ എസ്.പി കെ.ജി.സൈമണ്‍ വ്യക്തമാക്കി.
പുതപ്പ് വില്‍പ്പനയ്ക്കെത്തി ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശുകാരനായ യുവാവ് പിടിയില്‍. അലിഗഡ് സ്വദേശി നൂര്‍ മുഹമ്മദിനായാണ് (26) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. ആയൂരില്‍ വാടക വീട്ടില്‍ താമസിച്ച് ജില്ലയുടെ പലഭാഗങ്ങളിലായി പുതപ്പുകളും ഷീറ്റുകളും വില്‍പ്പന നടത്തുന്ന സംഘത്തില്‍പ്പെട്ടതാണ് നൂര്‍ മുഹമ്മ
പുതപ്പ് വില്‍പ്പനയ്ക്കെത്തി ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശുകാരനായ യുവാവ് പിടിയിലായ സംഭവം മുൻനിർത്തിയാണ് പോലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകിയത്.
Post Your Comments