Latest NewsIndia

ക്യാ​രി ബാ​ഗി​ന് മൂ​ന്നു രൂ​പ ഈ​ടാ​ക്കിയ ബാറ്റ കമ്പനിക്ക് പിഴ

ന്യൂ​ഡ​ല്‍​ഹി: ഷൂ ​വാ​ങ്ങി​യ​പ്പോ​ള്‍ ക്യാ​രി ബാ​ഗി​ന് മൂ​ന്നു രൂ​പ ഈ​ടാ​ക്കിയ ബാ​റ്റ ക​മ്പ​നി​ക്ക് 9000 രൂ​പ പി​ഴ. ഉ​പ​യോ​ക്താ​വി​ന്‍റെ പ​രാ​തി​യി​ല്‍ ച​ണ്ഡി​ഗ​ഡി​ലെ ക​ണ്‍​സ്യൂ​മ​ര്‍ ഫോ​റ​മാ​ണ് പി​ഴ വി​ധി​ച്ച​ത്. ച​ണ്ഡി​ഗ​ഡ് സ്വ​ദേ​ശി​യാ​യ ദി​നേ​ശ് പ്ര​സാ​ദ് ര​ത്തൂ​രി​യാ​ണു പ​രാ​തി​യു​മാ​യി ഫോ​റ​ത്തെ സ​മീ​പി​ച്ച​ത്. ഫെ​ബ്രു​വ​രി അ​ഞ്ചി​ന് സെ​ക്ട​ര്‍ 22ഡി​യി​ലെ ബാ​റ്റ ഷോ​റൂ​മി​ല്‍​നിന്നാണ് ദി​നേ​ശ് ഒ​രു ജോ​ടി ഷൂ ​വാ​ങ്ങിയത്. ക്യാ​രി ബാ​ഗി​ന്‍റെ വി​ല കൂ​ടി ചേർത്താണ് ഷോറൂമിൽ നിന്ന് ഈടാക്കിയത്. കൂ​ടാ​തെ ബാ​റ്റ​യു​ടെ പ​ര​സ്യം ബാ​ഗി​ല്‍ പ​തി​പ്പി​ച്ച്‌ സൗ​ജ​ന്യ പ​ര​സ്യം കൂ​ടി കമ്പനി നടത്തിയെന്നും ദി​നേ​ശ് പരാതി നൽകുകയുണ്ടായി. മൂ​ന്നു രൂ​പ തി​രി​ച്ചു ല​ഭി​ക്ക​ണ​മെ​ന്നും മോ​ശം സ​ര്‍​വീ​സിന് നഷ്ടപരിഹാരം വേണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം.

ഉ​പ​ഭോ​ക്തൃ ഫോ​റം ക്യാ​രി ബാ​ഗി​ന് പ​ണം ഈ​ടാ​ക്കി​യ​ത് മോ​ശം സേ​വ​ന​മാ​ണെ​ന്ന് വിധിക്കുകയും സാ​ധ​നം വാ​ങ്ങു​ന്ന ഉ​പ​യോ​ക്താ​വി​ന് ക്യാ​രി ബാ​ഗ് സൗ​ജ​ന്യ​മാ​യി ന​ല്‍​കേ​ണ്ട​ത് കമ്പനി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ചൂണ്ടിക്കാട്ടുകയായിരുന്നു. മൂ​ന്നു രൂ​പ​യ്ക്കൊ​പ്പം 1000 രൂ​പ വ്യ​വ​ഹാ​ര ചാ​ര്‍​ജാ​യി ന​ൽകാനും 3000 രൂ​പ ദി​നേ​ശി​നു ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നും സം​സ്ഥാ​ന ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​നി​ലേ​ക്ക് 5000 രൂ​പ നി​ക്ഷേ​പി​ക്കാ​നും ഫോ​റം കമ്പനിയോട് നിർദേശിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button