ന്യൂഡല്‍ഹി: നരേന്ദ്ര മോദിയില്‍നിന്നും അമിത് ഷായില്‍നിന്നും രാജ്യത്തെ രക്ഷിക്കാന്‍ എന്തും ചെയ്യുമെന്ന് വ്യക്തമാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. രാജ്യം അപകടത്തിലാണ്. രാജ്യത്തെ രക്ഷിക്കാന്‍ ഞങ്ങള്‍ എന്തും ചെയ്യും. നരേന്ദ്ര മോദിയില്‍നിന്നും അമിത് ഷായില്‍നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നായിരുന്നു കേജ്രിവാളിന്റെ പ്രതികരണം. ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യം സ്ഥാപിക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുമ്പോഴാണ് കേജ്രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments