Latest NewsIndia

പ്രമുഖ നടൻ അന്തരിച്ചു

ചെന്നൈ : പ്രമുഖ തമിഴ് നടനും, മുൻ എംപിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജെ.കെ. റിതേഷ്(46) ഹൃദയ സ്തംഭനത്തെ തുടർന്ന് അന്തരിച്ചു. രാമനാഥ പുരത്തെ മുന്‍ എംപിയായിരുന്നു അദ്ദേഹം. രാമനാഥ പുരത്ത് നടന്ന തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഹൃദയാഘാതം ഉണ്ടായി. ഉടൻ തന്നെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നായഗന്‍ എന്ന ചിത്രത്തില്‍ വേഷമിട്ടിരുന്നു. ആര്‍.ജെ ബാലാജി നായകനായ എല്‍.കെ.ജിയാണ് അവസാന ചിത്രം.

2014ല്‍ ജയലളിതയുടെ സാന്നിദ്ധ്യത്തിലായിരുന്നു ശിവകുമാര്‍ എന്ന റിതേഷ് എ.ഐ.എ.ഡി.എം.കെയില്‍ ചേര്‍ന്നത്. എ.ഐ.എ.ഡി.എം.കെയുടെ എം.ജി.ആര്‍ യൂത്ത് വിംഗ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന അദ്ദേഹം എം.കെ. അഴഗിരിയുടെ അടുത്ത അനുയായിയായിരുന്നു. 2009ലാണ് രാമനാഥപുരത്തു നിന്ന് എംപിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. റിതേഷിന്റെ നിര്യാണത്തിൽ ഒ പനീർ ശെൽവം, കെ പളനിസ്വാമി, എംകെ സ്റ്റാലിൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button