Latest NewsInternational

മരിച്ചുപോയ അച്ഛനോടുളള ആദരവ് വ്യത്യസ്ത രീതിയില്‍ പങ്ക് വെച്ച് യുവാവ് ;  ഒപ്പം വിവാദവും

ബീജിങ്ങ് :  വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച അച്ഛന്‍റെ കുഴിമാടം തുറന്ന് അസ്ഥികൂടം യഥാവിധി അടുക്കി വെച്ച് അതിനൊപ്പം പൂര്‍ണ നഗ് നനായി കിടന്ന് ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഒരു യുവാവ്. ബീജിംഗിലെ ആര്‍ട്ടിസ്റ്റായ സിയുവാന്‍ സുജി എന്ന യുവാവാണ് തന്‍റെ മൂന്നാം വയസ്സില്‍ മരിച്ച പിതാവിന്‍റെ കുഴിമാടം തോണ്ടി അസ്ഥികൂടങ്ങള്‍ പുറത്തെടുത്തത്. തുടര്‍ന്ന് എടുത്ത ഫോട്ടോകള്‍ ആര്‍ട് വെബ്സൈറ്റിലും ചൈനീസ് മൈക്രോബ്ലോഗിങ് സൈറ്റായ വെയ്ബോയിലുമാണ് പങ്ക് വെക്കുകയുണ്ടായത്.

മരിച്ചവരോട് ബഹുമാനം പ്രകടിപ്പിക്കുന്നതിന് ചൈനയില്‍ വര്‍ഷം തോറും ആചരിച്ച്‌ വരുന്ന ടോംബ് സ്വീപിങ് ഡേയ്ക്ക് പിറ്റേ ദിവസമാണ് സുജി ഫോട്ടോ ഷെയര്‍ ചെയ്തത്. ഭാര്യയുടെ സഹായത്തോടെയായിരുന്നു ഫോട്ടോ പകര്‍ത്തിയത്. സെമിത്തേരി കെയര്‍ ടേക്കറുടെ അനുവാദവും തേടിയിരുന്നു. യഥാര്‍ത്ഥ ആര്‍ടിനെ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് പേടിയില്ല. തനിക്ക് വ്യക്തമായ ഓര്‍മ വയ്ക്കുന്നതിന് മുമ്ബ് തന്നെ വിട്ട് പിരിഞ്ഞ അച്ഛന്‍റെ അസ്ഥികള്‍ക്കൊപ്പം കിടന്നത് അത്ഭുതകരമായ അനുഭവമായിരുന്നു.

താന്‍ പിതാവുമായി വളരെ അടുക്കുന്നത് പോലെ തോന്നി. ഇതിലൂടെ തന്റെ വികാര വിചാരങ്ങളും ചിന്തകളും തികച്ചും വ്യക്തിപരമായി അദ്ദേഹത്തോട് പങ്ക് വയ്ക്കാന്‍ സാധിച്ചു. അച്ഛന്റെ അസ്ഥിക്കൂടങ്ങള്‍ക്കരികില്‍ തീര്‍ത്തും നഗ്‌നനായി കിടക്കേണ്ടത് തന്റെ ആവശ്യമായിരുന്നു. തികച്ചും നഗ്‌നരായിട്ടാണ് ഓരോരുത്തരും ഭൂമിയിലേക്ക് വരുന്നതും പോകുന്നതും. ലിവര്‍ കാന്‍സര്‍ ബാധിച്ച്‌ അച്ഛന്‍ മരിക്കുമ്ബോള്‍ തനിക്ക് വെറും മൂന്ന് വയസ് മാത്രമായിരുന്നു. അച്ഛന്റെ അസ്ഥികള്‍ക്കൊപ്പം ഫോട്ടോയെടുക്കണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു എന്നാണ് സുചി പറയുന്നത്.

എന്നാല്‍ ഫോട്ടോ വെെറലായിതിനെ തുടര്‍ന്ന് നിരവധി പേര്‍ സുചിയെ വിമര്‍ശിക്കുകയും ചെയ്തു. സുജിയുടെ പ്രവൃത്തി ഒരിക്കലും നീതീകരിക്കാന്‍ സാധിക്കാത്തതും പരിഹാസ്യവുമാണെന്നാണ് നിരവധി ആളുകള്‍ പ്രതികരിച്ചത്. ഏകദേശം 24 മില്യണ്‍ ആളുകളാണ് സുചിയുടെ ചിത്രം കണ്ടത്. എന്നാല്‍ ചിലര്‍ സുചിയെ അനുകൂലിക്കുകയും ചെയ്തു. ഫോട്ടോ വെെറലാകുകയും വിമര്‍ശനത്തിന് പാത്രമാകുകയും ചെയ്തതോടെ സുജിയുടെ വെയ്ബോ അക്കൗണ്ട് അധികൃതര്‍ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button