KeralaLatest News

മൊറട്ടോറിയം: സര്‍ക്കാരിന്റെ മറുപടി തൃപ്തികരമല്ലെന്ന് ടിക്കാറാം മീണ

തിരുവന്തപുരം:കര്‍ഷക വായ്പക്കുളള മൊറട്ടോറിയം നീട്ടുന്നത് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണത്തിന് സംസ്ഥാനം നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.

സര്‍ക്കാരിന്റെ വിശദീകരണം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍ കൈമാറില്ലെന്നും മൊറട്ടോറിയം നടപ്പാക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രമായിരിക്കും തീരുമാനമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടുന്നതിനുളള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആരാഞ്ഞിരുന്നു.നിലവിലെ മൊറട്ടോറിയം ഒക്ടോബര്‍ 11 വരെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി കാലാവധി നീട്ടേണ്ടതിന്റെ ആവശ്യകതയെന്തെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചോദ്യം.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുളള നടപടിയാണോ സംസ്ഥാനത്തിന്റേതെന്ന സംശയവും കമ്മീഷനുണ്ടായിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ വിശദീകരണം പഴയ മറുപടികള്‍ ആവര്‍ത്തിക്കുന്നതാണെന്നും ഇത് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാനാവില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button