Latest NewsKerala

മുപ്ലി വണ്ട് ശെെല്യം ; വീട് വിട്ട് പോകാനൊരുങ്ങി ഒരു കുടുംബം

മു പ്ലിവണ്ടിന്റെ ശല്യം മൂലം പൊറുതി മുട്ടി വീട് വിട്ട പോകാനൊരുങ്ങി ഒരു കുടുംബം. പൊൻകുന്നം ചെറുവള്ളി പടനിലം സീമസദനത്തിൽ സദാശിവൻപിള്ളയാണ് വണ്ട് ശല്യത്തെ തുടര്‍ന്ന് വീട് വിട്ട് പോകുന്നത്. ഭക്ഷണം കഴിക്കാനോ കിടന്നുറങ്ങാനോ കഴിയാത്ത അവസ്ഥയാണ്. ടിന്റെ മച്ച്, അലമാര, ജനാല, പാത്രങ്ങൾ, ഫാൻ എന്നിവയിലെല്ലാം ആയിരക്കണക്കിന് വണ്ടുകൾ നിറഞ്ഞിരിക്കുകയാണ്. വീട്ടുകാർ ഇവയെല്ലാം തൂത്തുവാരി മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ചാലും രാത്രിയാകുന്നതോടെ വണ്ടുകൾ വീണ്ടും കൂട്ടത്തോടെ പറന്നെത്തും.

രാത്രിയിൽ ആഹാരം കഴിക്കാനിരുന്നാൽ മുകളിൽ നിന്ന് വണ്ടുകൾ പൊഴിഞ്ഞുവീഴുകയാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. വണ്ടിന്റെ ആക്രമണത്തിൽ ശരീരം മുഴുവൻ പൊള്ളലേറ്റ പാടുകളുമാണ്. ണ്ണെണ്ണ, പെട്രോൾ എന്നിവ ഒഴിച്ച് കൊല്ലുകയാണ് നിയന്ത്രണ മാർഗം. രാത്രിയിൽ മുറിക്കുള്ളിലെ വെളിച്ചം കെടുത്തി പുറത്ത് വെളിച്ചം നൽകിയാണ് ഇവറ്റകളില്‍ നിന്ന് ഒരു പരിധി വരെ രക്ഷ നേടുന്നത്. കേരളത്തിൽ ആദ്യമായി തൃശൂർ ജില്ലയിലെ മുപ്ലി റബർ തോട്ടത്തിൽ കണ്ടതിനാലാണ്‌ ഇവറ്റകള്‍ക്ക് മുപ്ലി എന്ന് പേര് വന്നത്.

മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ മേഖലയിൽ വണ്ട് ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറയുന്നു. രാത്രിയും വേനലുമാണ് ഇവറ്റകള്‍ക്ക് പ്രിയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button