പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടി നടക്കാതിരിക്കാനായി കോഴിക്കോട് ജില്ലാകളക്ടര്‍ സീറാം സാംബശിവ റാവു ശ്രമിച്ചതായി ബിജെപി ജില്ലാ നേതൃത്വം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകി. മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരിഗണന പോലും ജില്ലാ കളക്ടര്‍ പ്രധാനമന്ത്രിയ്ക്ക് നല്‍കിയില്ലെന്നും പരിപാടിയുടെ കൊടിതോരണങ്ങള്‍ അഴിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ബിജെപി കോഴിക്കോട് ജില്ലാ നേതൃത്വം ആരോപിച്ചു.
കളക്ടര്‍ പലതവണയായി ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും ജയചന്ദ്രന്‍ ആരോപിച്ചു .രാഷ്ട്രീയ വിവേചനം കാണിക്കുന്ന കളക്ടറെ തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്നും മാറ്റണമെന്ന ആവശ്യമുന്നയിച്ച് കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് ജയചന്ദ്രന്‍ പറഞ്ഞു.
Post Your Comments