കൊച്ചി: കൊച്ചി മെട്രോ കൂടുതല്‍ ജനകീയമാവുന്നു. മെട്രോ ഇനി ഗൂഗിള്‍ മാപ്പിലും ലഭ്യമാകും. മെട്രോ ട്രെയിനുകള്‍ പോകുന്ന റൂട്ടും സമയവും നിരക്കുമെല്ലാം ഗൂഗിള്‍ മാപ്പു വഴി അറിയാന്‍ സാധിക്കും. 6 മാസത്തെ പ്രയത്‌നത്തിന് ഒടുവിലാണ് കെഎംആര്‍എല്‍ ഗൂഗിളുമായി ഇക്കാര്യത്തില്‍ കരാര്‍ ഒപ്പിട്ടത്. കൊച്ചി മെട്രോയിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് കെഎംആര്‍എല്‍ നടപ്പാക്കുന്ന വിവിധ തരത്തിലുള്ള പദ്ധതികളുടെ ഭാഗമായിട്ടാണിത്. മറ്റ് സ്ഥലങ്ങളില്‍ നിന്നും കൊച്ചിയിലെത്തുന്നവരെ സമീപത്തെ മെട്രോ സ്റ്റേഷനുകളില്‍ എത്താന്‍ ഗൂഗിള്‍ മാപ്പ് സഹായിക്കും. ഒപ്പം മെട്രോയില്‍ യാത്ര ചെയ്യാനും. സ്റ്റേഷനുകളില്‍ ട്രെയിനുകളെത്തുന്ന സമയം, എത്ര സമയം നില്‍ക്കും ഓരോ സ്ഥലത്തേക്കുമുള്ള നിരക്ക് എന്നിവയെല്ലാം ഗൂഗിള്‍ മാപ്പില്‍ ലഭ്യമാകും. അടുത്ത ഘട്ടത്തില്‍ നഗരത്തിലെ ബസ്സുകള്‍ ഉള്‍പ്പെടുയുള്ള പൊതു ഗതാഗത സംവിധാനത്തെയും ഗൂഗിള്‍ മാപ്പുമായി ബന്ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments