ഭോപ്പാല്‍: ഭര്‍ത്താവ് ആഴ്ചകളോളം കുളിക്കുകയും ഷേവ് ചെയ്യുകയും ഇല്ലാത്തതിനാല്‍ സഹികെട്ടു വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയില്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയായ യുവതിയാണ് പരാതിയുമായി കുടുംബക്കോടതിയില്‍ എത്തിയത്. ഇരുപത്തിയഞ്ചുകാരനായ തന്റെ ഭര്‍ത്താവ് എട്ട് ദിവസത്തോളം തുടര്‍ച്ചയായി ഷേവ് ചെയ്യാതെയും കുളിക്കാതെയും കഴിയും.
ദുര്‍ഗന്ധം മൂലം കുളിക്കാന്‍ ആവശ്യപ്പെട്ടാല്‍ പെര്‍ഫ്യൂം പുരട്ടും, കുളിക്കില്ല. ഏതാനും ദിവസങ്ങളായി ചെറിയ പ്രശ്നങ്ങളുടെ പേരില്‍ ഇരുവരും അകന്ന് കഴിയുകയാണ്. യുവതിയും ഭര്‍ത്താവും പരസ്പര സമ്മതത്തോടെയാണ് വിവാഹ മോചനത്തിന് കോടതിയില്‍ അപേക്ഷ നല്‍കിയതെന്ന് കോടതി കൗണ്‍സിലര്‍ ഷായില്‍ അശ്വതി പറഞ്ഞു. ആറു മാസം ഇരുവരും മാറി താമസിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
Post Your Comments