ഐ.വി.എഫ് നടത്തുന്നതിനിടെ ദാതാക്കളുടെ ബീജവുമായി സ്വന്തം ബീജം രഹസ്യമായി മാറ്റവെച്ച് ഡച്ചുകാരനായ ഡോക്ടര്‍ 49 കുട്ടികളുടെ പിതാവായ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പുറത്തുവന്ന റിപ്പോര്‍ട്ടിന്റ അമ്പരപ്പിലാണ് പോളണ്ടുകാര്‍. ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന ക്ലിനിക്കില്‍ വെച്ചാണ് ഡോക്ടര്‍ ഈ തിരിമറി നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2017ല്‍ മരിച്ച ഡോക്ടര്‍ ജാര് കര്‍ബാത്താണ് തന്റെ സ്വന്തം ക്ലിനിക്കില്‍ വെച്ച് ദാതാക്കളുടെ ബീജവുമായി സ്വന്തം ബീജം മാറ്റി വെച്ച് 49 കുട്ടികളുടെ പിതാവായെന്ന് കണ്ടെത്തിയതായി ഡച്ച് ദിനപത്രമായ എന്‍ആര്‍സിയുടെ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘വിവിധ ദാതാക്കളില്‍ നിന്ന് ബീജം ശേഖരിച്ച് തന്റെ ബീജവുമായി സങ്കലനം നടത്തി ഡോക്ടര്‍ നിരവധി ആളുകളെ വഞ്ചിച്ചതായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നിജ്മേഗനിലെ ഒരു ആശുപത്രിയില്‍ നടത്തിയ ഡി.എന്‍.എ പരിശോധനയിലാണ് ഇക്കാര്യം പുറത്തു വന്നത്.
ഐവിഎഫ് ചികിത്സക്കായി ഡോക്ടര്‍ സ്വന്തം ബീജം ഉപയോഗിച്ചത് ഗൗരവപൂര്‍ണ്ണമായ കാര്യമാണെന്ന് ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രനും ചൂണ്ടിക്കാട്ടുന്നു.കാര്ബത്തിന്റെ കുട്ടികളാണെന്ന് അവകാശവാദവുമായി ചിലര്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബം ഇക്കാര്യം നിഷേധിക്കുകയും മരിച്ചു പോയ ഡോക്ടറുടെ സ്വകാര്യത മാനിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു.
കുട്ടികളുടെ അവകാശവാദത്തിന്മേല് തീര്‍പ്പ് കല്‍പ്പിക്കേണ്ടത് കര്‍ബാത്തിന്റെ കുടുംബത്തിന്റെ കൂടി ഉത്തരവാദിത്വമാണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ ഡിന്‍എ വിശദാംശങ്ങള്‍ ശേഖരിക്കണവുമെന്നായിരുന്നു വാദത്തിന് ശേഷം കോടതിയുടെ ഉത്തരവ്
Post Your Comments