മലയാളസിനിമയിലെ യുവതാരനിരയില്‍ ശ്രദ്ധേയനായ പ്രിയ താരം സണ്ണി വെയ്ന്റെ വിവാഹ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നതെങ്കില്‍ ഇപ്പോഴിതാ താരത്തിന്റെ ഭാര്യയുടെ ഡാന്‍സ് വീഡിയോയാണ് വൈറലാവുന്നത്. ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും അഭിനയിച്ച വരത്തനിലെ നസ്രിയ ആലപിച്ച ഗാനത്തിനാണ് സണ്ണിയുടെ ഭാര്യ രഞ്ജിനിയും സുഹൃത്തുക്കളും ചേര്‍ന്ന് ചുവടുവച്ചിരിക്കുന്നത്. 1:14 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ സണ്ണിയുടെ ആരാധകരും സോഷ്യല്‍ മീഡിയയും ഏറ്റെടുത്ത് കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നുവെങ്കിലും രഞ്ജിനി സണ്ണിയെ വിവാഹം ചെയ്തതോടെയാണ് ഡാന്‍സ് വീഡിയോ ആരാധകര്‍ ഏറ്റെടുത്തത്. ബാല്യകാല സുഹൃത്തായ കോഴിക്കോട് സ്വദേശിനി രഞ്ജിനിയെയാണ് സണ്ണി ജീവിത സഖിയാക്കിയിരിക്കുന്നത്. ഡാന്‍സറാണ് രഞ്ജിനി. മിനിസ്ക്രീനില്‍ തിളങ്ങി നിന്ന മുഖമാണ് രഞ്ജിനിയുടേത്. മഴവില്‍ മനോരമയുടെ പ്രശസ്ത ഡാന്‍സ് പരിപാടിയായിരുന്ന ഡി ഫോര്‍ ഡാന്‍സിന്റെ മൂന്നാം ഭാഗത്തില്‍ മത്സരിച്ച ചട്ടമ്പീസ് എന്ന ഡാന്‍സ് ടീമിലെ അംഗമായിരുന്നു രഞ്ജിനി. മത്സരത്തില്‍ വിജയി ആകാന്‍ കഴിഞ്ഞില്ലെങ്കിലും ചട്ടമ്പീസ് അവസാന റൗണ്ട് വരെ പിടിച്ചു നിന്ന ടീമായിരുന്നു.
Post Your Comments