Business

പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ ഏഴ് ലക്ഷം കോടി എഴുതിത്തള്ളി; റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്

ന്യഡല്‍ഹി: രാജ്യത്തെ കിട്ടാക്കടങ്ങളില്‍ ഏഴ് ലക്ഷം കോടി കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ എഴുതിത്തള്ളിയതായി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഇതില്‍ 80 ശതമാനമാണ് എഴുതിത്തള്ളിയതെന്നാണ് ആര്‍ബിഐ വ്യക്തമാകുന്നത്.

മോദി സര്‍ക്കാരിന്റെ കാലത്താണ് കൂടുതല്‍ തുകയും എഴുതിത്തള്ളിയത്. ഇതില്‍ എടുത്ത വായ്പാ തുകയുടെ അഞ്ചില്‍ നാല് ഭാഗവും എഴുതിത്തള്ളിയതും ഉള്‍പ്പെടുന്നു. എന്നാല്‍ വായ്പാ എഴുതിത്തള്ളിയത് ആരുടേതൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.

2014 ല്‍ 5,55,603 കോടി രൂപ എഴുതിത്തള്ളിയെന്നത് വ്യക്തമാക്കുന്ന രേഖകളും കണക്കും റിസര്‍വ് ബാങ്ക് പുറത്തു വിട്ടിരുന്നു. ഇപ്പോള്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 1,56,702 കോടി കിട്ടാക്കടമാണ് എഴുതിത്തള്ളിയിരിക്കുന്നത്.

2016-2017- 1,08,374 കോടി, 2017-2018 -161,328 കോടി, 2018-2019 ആദ്യ ആറ് മാസങ്ങളില്‍ 82,799 കോടി 2018-2019 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ 64,000 കോടി എന്നിങ്ങനെയാണ് ആര്‍ബിഐ പുറത്തു വിട്ട കണക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button