Election NewsLatest NewsIndiaElection 2019

മോ​ദി​യു​ടെ ശ​ബ​രി​മ​ല നാ​ട​കം കേ​ര​ള​ത്തി​ല്‍ ഓ​ടില്ലെന്ന് എ കെ ആ​ന്‍റ​ണി

മോ​ദി​യു​ടേ​യും ബി​ജെ​പി​യു​ടേ​യും ഈ ​നാ​ട​കം കേ​ര​ള​ത്തി​ല്‍ ഓ​ടി​ല്ല. ഈ ​പ​രി​പ്പ് ഇ​വി​ടെ വേ​വി​ല്ല.

തൃ​ശൂ​ര്‍: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ വി​ശ്വാ​സ​വും ആ​ചാ​ര​വും സം​ര​ക്ഷി​ക്കു​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കോ​ഴി​ക്കോ​ട് പ്ര​സം​ഗം വെ​റും നാ​ട​ക​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി അം​ഗം എ.​കെ. ആ​ന്‍റ​ണി. കേ​സി​ല്‍ വി​ധി വ​ന്നി​ട്ടും ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്കി മ​റി​ക​ട​ക്കാ​നും ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ല. പ​ക​രം കേ​ര​ള​ത്തെ ക​ലാ​പ​ഭൂ​മി​യാ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. അ​ന്ന് ഉ​റ​ക്കം ന​ടി​ച്ച​വ​രാ​ണ് ഇ​ന്ന് വാ​ഗ്ദാ​ന​ങ്ങ​ള്‍ നി​ര​ത്തു​ന്ന​ത്. മോ​ദി​യു​ടേ​യും ബി​ജെ​പി​യു​ടേ​യും ഈ ​നാ​ട​കം കേ​ര​ള​ത്തി​ല്‍ ഓ​ടി​ല്ല. ഈ ​പ​രി​പ്പ് ഇ​വി​ടെ വേ​വി​ല്ല.

മോ​ദി​യു​ടെ കോ​ഴി​ക്കോ​ട് പ്ര​സം​ഗം ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​ശ​ക്തി​യെ ക​ളി​യാ​ക്കു​ന്ന​താ​ണെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു. സു​പ്രീം കോ​ട​തി​യി​ല്‍ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ഒ​ന്നും പ​റ​യാ​തി​രു​ന്ന ബി​ജെ​പി സ​ര്‍​ക്കാ​രാ​ണ് ഇ​നി അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ വി​ശ്വാ​സ​വും ആ​ചാ​ര​വും സം​ര​ക്ഷി​ക്കു​മെ​ന്നു പ​റ​യു​ന്ന​ത്. ശ​ബ​രി​മ​ല​യി​ല്‍ യു​വ​തീ പ്ര​വേ​ശ​ന​ത്തി​നാ​യി കേ​സ് കൊ​ടു​ത്ത​ത് ബി​ജെ​പി​യു​ടെ വ​നി​താ നേ​താ​ക്ക​ളാ​ണെന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു. കൂടാതെ ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തെ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നു വ​ലി​ച്ചി​ഴ​ക്കാ​നാ​ണ് ബി​ജെ​പി നേ​താ​ക്ക​ള്‍ ശ്ര​മി​ക്കു​ന്ന​തൈ​ന്നും ആന്റണി കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button