Latest NewsNews

അമ്പിളിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിനൊപ്പം കൊല്ലാന്‍ നോക്കല്ലേയെന്ന് ആദിത്യന്‍

പതിനഞ്ച് വര്‍ഷം മുന്‍പ് ഭാര്യ അമ്പിളി ദേവിക്കൊപ്പം എടുത്ത ചിത്രം പങ്കുവച്ച് സീരിയല്‍ താരം ആദിത്യന്‍ ജയന്‍. അടുത്തിടെ എടുത്ത ചിത്രവും ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട് ആദിത്യന്‍. ‘പതിനഞ്ചു വര്‍ഷം മുന്‍പുള്ള രണ്ടു പേര്‍. ഇനി ഇതു വേറെ രീതിയില്‍ എടുത്തു കൊല്ലാന്‍ നോക്കല്ലേ’ എന്ന് ചിത്രത്തിനൊപ്പം ആദിത്യന്‍ കുറിച്ചു. സുഹൃത്തുക്കളായിരുന്ന സമയത്തെ ചിത്രവും അടുത്തിടെ എടുത്ത ചിത്രവും ചേര്‍ത്താണ് ആദിത്യന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. എന്തായാലും ആദിത്യന്‍ പങ്കുവച്ച ചിത്രത്തിന് സ്‌നേഹാശംസകളുമായി ആരാധക പ്രവാഹമാണ്. ‘പ്രായം കൂടും തോറും ഗ്ലാമറും കൂടുകയാണല്ലോ’ എന്നാണ് ആരാധകരുടെ കമന്റ്. ജനുവരി 28ന് ആയിരുന്നു അമ്പിളി ദേവി- ആദിത്യന്‍ വിവാഹം.

https://www.facebook.com/adhithyan.jayan/posts/2177469568996998

shortlink

Related Articles

Post Your Comments

Related Articles


Back to top button