KeralaNews

അഭിഭാഷകരായി എന്റോള്‍ ചെയ്തത് ആയിരം നിയമവിദ്യാര്‍ഥികള്‍

 

കൊച്ചി: കേരള ബാര്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആയിരം നിയമ വിദ്യാര്‍ഥികള്‍ അഭിഭാഷകരായി എന്റോള്‍ ചെയ്തു. ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ രണ്ടു സെഷനായാണ് ശനിയാഴ്ച്ച എന്റോള്‍മെന്റ് ചടങ്ങ് നടന്നത്. രാവിലെ നടന്ന ആദ്യ സെഷനില്‍ മുഖ്യാതിഥിയായ ജസ്റ്റീസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. നിയമങ്ങളിലുള്ള അറിവാണ് അഭിഭാഷകര്‍ക്ക് പ്രധാനമായും വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ കൊണ്ട് നല്ല രീതിയില്‍ കഴിവുകള്‍ ആര്‍ജിച്ചെടുക്കണം. കോടതികളിലേക്ക് അഭിഭാഷകരെ സ്വാ?ഗതം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പകല്‍ രണ്ടിന് നടന്ന രണ്ടാം സെഷനില്‍ ജസ്റ്റീസ് അനു ശിവരാമനായിരുന്നു മുഖ്യാതിഥി. കുലീനമായ അഭിഭാഷകവൃത്തിയില്‍ കഠിനാധ്വാനവും അര്‍പ്പണവും ധാര്‍മികതയും അനിവാര്യമാണെന്ന് അവര്‍ പറഞ്ഞു. ബാര്‍ കൗണ്‍സില്‍ ഓഫ് കേരള ചെയര്‍മാന്‍ ഇ ഷാനവാസ് ഖാന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button