ആംസ്റ്റര്‍ഡാം: വേശ്യാവൃത്തി നിയമവിരുദ്ധമാക്കണമെന്നാവശ്യപ്പെട്ട് 40,000 യുവാക്കള്‍ ഒപ്പിട്ട ഭീമന്‍ ഹര്‍ജിയാണ് ഇപ്പോള്‍ ലോകം മുഴുവന്‍ വൈറല്‍. സംഭവം നടക്കുന്നത് നെതര്‍ലാന്റ്‌സിലാണ്. വേശ്യാവൃത്തി നിയമവിരുദ്ധം അല്ലാത്ത രാജ്യമാണ് യൂറോപ്യന്‍ രാജ്യമായ നെതര്‍ലാന്റ്‌സ്. വേശ്യാവൃത്തിയുടെ നിയമപരമായ നിലനില്‍പ്പ് എടുത്തുകളയണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ പ്രചരണവും അതിനൊപ്പം 40,000 യുവാക്കള്‍ ഒപ്പിട്ടു നല്‍കിയ ഹര്‍ജി ഡച്ച് പാര്‍ലമെന്റ് ചര്‍ച്ചയ്ക്കെടുക്കുന്നതുമാണ് ഇപ്പോള്‍ വാര്‍ത്ത. ”ഞാന്‍ വിലമതിക്കാനാകാത്തത്” എന്ന പ്രചരണത്തിന് കീഴില്‍ ലൈംഗികത വിലയ്ക്ക് വാങ്ങുന്നത് കുറ്റകരമാക്കാനാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
വേശ്യാവൃത്തി എന്നത് അസമത്വത്തിന്റെ ലക്ഷണമാണ് എന്നാണ് ക്യാംപെയിനിലെ പ്രധാന വാക്യം. അതേസമയം പ്രചരണത്തിനെതിരേ ലൈംഗിക തൊഴിലാളികളും രംഗത്ത് വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രചരണങ്ങളില്‍ ഒന്ന് ” ഞാന്‍ ഭാഗികമായി ലൈംഗികത്തൊഴിലാളി ആണ്. എന്നെപ്പോള്‍ അനേകരുണ്ട്. ഇത്തരം പ്രചരണങ്ങള്‍ നഷ്ടപ്പെടുത്തുന്നത് ജീവിതമാര്‍ഗ്ഗമാണ്. അത് കൂടുതല്‍ അപകടകരമാണ്.” എന്നു പറയുന്നു.
നെതര്‍ലന്റില്‍ ലൈംഗിക വ്യാപാരം കാലഹരണപ്പെട്ടതും ചൂഷിതവുമാണെന്നും ഡച്ചു ഭരണകൂടം സ്വീഡനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഇത്തരം സ്ത്രീകളെ സംരക്ഷിക്കപ്പെടേണ്ടവര്‍ എന്നരീതിയില്‍ കൈകാര്യം ചെയ്യണമെന്നുമാണ് ഡച്ച് യുവാക്കള്‍ ഒപ്പിട്ടു നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.
നിയമം മൂലം നിരോധിച്ചാല്‍ വേശ്യാവൃത്തി കുറയുമെന്നും ഈ രാജ്യത്തേക്കുള്ള മനുഷ്യക്കടത്ത് കുറയുമെന്നും ലൈംഗികത്തൊഴിലാളികളാല്‍ ചൂഷണം ചെയ്യപ്പെടുന്നവരുടെ എണ്ണം കുറയുമെന്നും പറയുന്നു. ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് പുനരധിവാസ സാഹചര്യം ഒരുക്കുന്നതില്‍ വ്യാപൃതയായ സാമൂഹ്യ പ്രവര്‍ത്തക സാറാ ലൗസ് എക്സ്പോസ് എന്ന സംഘടനയ്ക്ക് കീഴില്‍ തുടങ്ങിവെച്ച പ്രചരണമാണ് ഇപ്പോള്‍ നാട്ടുകാര്‍ ഏറ്റെടുത്തിരിക്കുന്നത്.
Post Your Comments