Latest NewsTechnology

യൂട്യൂബ് ഉപയോഗത്തിൽ യുഎസിനെ പിന്തള്ളി ഇന്ത്യ

ലോകത്തിൽ ഏറ്റവുമധികം യൂട്യൂബ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ  യുഎസിനെ പിന്തള്ളി ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ. 26.5 കോടി ഉപയോക്താക്കളാണ് ഇന്ത്യയില്‍ യൂട്യൂബിനുള്ളത്. കുറഞ്ഞ ചെലവില്‍ മൊബൈല്‍ ഡേറ്റയും സ്‍മാര്‍ട്ട്‍ഫോണും ലഭ്യമായതാണ് ഈ വളർച്ചയ്ക്ക് കാരണം.  95 ശതമാനംപേരും പ്രാദേശിക ഭാഷകളിലാണ് യൂട്യൂബ് കാണുന്നത്. അതിൽ കൂടുതലും ചെറുനഗരങ്ങളിലുള്ളവരാണ്.

വിദ്യാഭ്യാസം, സംഗീതം, പാചകം, ആരോഗ്യം എന്നിങ്ങനെ വിവിധ പ്രാദേശിക ഭാഷകളിലെ വിഡിയോകളും യൂട്യൂബിനെ വളരാ‍ന്‍ സഹായിച്ചിട്ടുണ്ട്. 2018ല്‍ മാത്രം എജ്യുക്കേഷന്‍ വീഡിയോകളാണ് ഏറ്റവും അധികം ആളുകള്‍ കണ്ടതെന്നും യൂട്യൂബ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button