KeralaLatest News

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി സിപിഎം നടപടി

കണ്ണൂര്‍: കണ്ണൂരി കണ്ണവത്ത് പതിനേഴു വയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം പ്രാദേശിക നേതാവിനെതിരെ പാര്‍ട്ടി നടപടി. കേസില്‍ റിമാന്‍ഡിലായ സി പി എമ്മിന്റെ ചെറുവാഞ്ചേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു മഹേഷ് പണിക്കരെ പാര്‍ട്ടി പുറത്താക്കി. ഇതു സംബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റി അരിയിപ്പ് പുറത്തുവിട്ടു. പാര്‍ട്ടിയുടെ യശസ്സിന് കളങ്കം വരുത്തുന്ന രീതിയില്‍ പെരുമാറിയതിന് മഹേഷിനെ പുറത്താക്കുന്നു എന്നാണ് അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്.

വീട്ടില്‍ പൂജ നടത്താനെത്തിയ മഹേഷ് പണിക്കര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പാരതി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പെണ്‍കുട്ടിയെ അതിക്രമിച്ച വിവരം അറിഞ്ഞ ഇയാളെ നാട്ടുകാര്‍ മര്‍ദ്ദിച്ച് അവശനാക്കിയിരുന്നു. തുടര്‍ന്ന് മഹേഷിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button