ബംഗളൂരു : ബംഗളൂരു രാജാജി നഗറില്‍ നിന്നും നല്ലൊരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇവിടുത്തെ പ്രസിദ്ധ ക്ഷേത്രത്തെ പരിപാലിയ്ക്കുന്നതും സംരക്ഷിക്കുന്നത് 27കാരനായ സദാം ഹുസൈന്‍ എന്ന മുസ്ലിം യുവാവാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി അദ്ദേഹം വളരെ സമാധാനത്തോടെ അദ്ദേഹം ഈ ജോലി ചെയ്ത് വരുന്നു. രാമനവമി ആഘോഷത്തില്‍ മുഖ്യപങ്ക് വഹിക്കുന്നതും ഇദ്ദേഹം തന്നെ. താന്‍ മുസ്ലിം കുടുംബത്തിലാണ് ജനിച്ചതെങ്കിലും തന്റെ ജോലിയ്ക്ക് അത് തടസമാകുന്നില്ലെന്ന് സദാം പറയുന്നു. ഈ ജോലി തനിയ്ക്ക് മനസിന് വല്ലാത്ത സംതൃപ്തി നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിലെ പ്രധാന ഉത്സവ ദിനത്തിലെ രഥോത്സവത്തില്‍ രഥം വലിയ്ക്കുന്നതുള്‍പ്പെടെയുള്ള പ്രധാന ചടങ്ങുകളിലും ഇദ്ദേഹം പങ്കെടുക്കാറുണ്ട്. സദാം ക്ഷേത്രം പരിപാലിയ്ക്കുന്ന ചുമതല ഏറ്റെടുത്തതിന് ആയിരക്കണക്കിന് വിശ്വാസികളാണ് പിന്തുണയുമായി രംഗത്ത് എത്തിയതെന്ന് ക്ഷേത്രം ഓഫീസര്‍ പറയുന്നു.
ഇവിടെ ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളോ, മറ്റു സമുദായക്കാരുമായോ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പ്രദേശവാസികളും സാക്ഷ്യപ്പെടുത്തി.
Post Your Comments