Latest NewsIndia

രാഷ്ട്രപതിക്ക് നല്‍കിയ കത്ത്: നിഷേധിച്ച് മുന്‍ സൈനിക മേധാവി

ന്യൂഡല്‍ഹി: സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സൈനികര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്‍കിയ വിഷയം നിഷേധിച്ച് മുന്‍ സൈനിക മേധാവി ജനറല്‍ എസ്.എഫ് റോഡ്രിഗസ്. രാഷ്ട്രപതിക്ക് ഇങ്ങനെയാരു കത്ത് അയച്ചിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. കത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നും കത്തെഴുതിയത് ആരാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന് മുന്‍ വ്യോമ സേന മേധാവി എന്‍.സി സൂരിയും പറഞ്ഞു.

എന്നാല്‍ കത്ത് അയച്ചിട്ടുണ്ടെന്ന സ്ഥിരീകരണവുമായി മുന്‍ നാവിക സേന മേധാവി രംഗത്തെത്തി. അഡ്മിറല്‍ സുരീഷ് മേത്തയാണ് താന്‍ കത്തില്‍ ഒപ്പിട്ടുവെന്ന് വ്യക്തമാക്കിയത. അതേസമയം ഇത്തരത്തിലൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് രാഷ്ട്രപതി ഭവനും സ്ഥിരീകരിച്ചു.

സൈന്യത്തെ രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമത്തിനെതിരെ സൈനികര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്‍കി എന്നായിരുന്നു വാര്‍ത്തകള്‍ പുറത്തു വന്നത്. മുന്‍ സൈനിക മേധാവികളടക്കം 156 വിരമിച്ച സൈനികരാണ് കത്ത് എഴുതി എന്നതായിരുന്നു റിപ്പോര്‍ട്ട്. സെന്യത്തെ രഷ്ട്്രീയ വത്കരിക്കാനുള്ള നീക്കത്തിനെതിരെ ഇടപെടണമെന്ന് സൈനികര്‍ കത്തിലൂടെ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button