Latest NewsIndia

പിഞ്ഞുകുഞ്ഞിന്‍റെ മൃതശരീരം ചവറ്റുകൂനയില്‍

ഭുവനേശ്വര്‍:  ജനിച്ച് അധികമാകാത്ത കുഞ്ഞിന്‍റെ മൃതശരീരം ചവറ്റുകൂനയില്‍ നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമുള്ള ചവറ്റുകൂനയിലാണ് കുട്ടിയെ കണ്ടെത്തിയത്.

പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തുകയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയക്കുകയും ചെയ്തു. കുട്ടി ആരുടെതെന്ന് വ്യക്തമായിട്ടില്ല . അന്വേഷണം പുരോഗമിച്ച് വരുന്നു. ആശുപത്രിയിലെ പ്രസവവാര്‍ഡുകളില്‍ പരിശോധന നടത്തുന്നതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button