നാസ : ഇനി ബഹിരാകാശ യാത്രികരുടെ 96 വിസര്‍ജ്യ ബാഗുകള്‍ കൊണ്ടുവരാനുള്ള ദൗത്യം നാസയ്ക്ക് . ചന്ദ്ര ദൗത്യത്തിനായി പോയ ബഹിരാകാശ യാത്രികരുടെ 96 ബാഗ് വിസര്‍ജ്യം തിരികെ കൊണ്ടു വരലാണ് ഇനി നാസയുടെ ബഹിരാകാശ ദൗത്യം. മലവും മൂത്രവും കഫവുമടക്കമുള്ള വിസര്‍ജ്യങ്ങളാണ് നാസ തിരികെ കൊണ്ടു വരിക. ചന്ദ്രനില്‍ ജീവന്റെ അംശങ്ങളുണ്ടോ എന്ന പഠനങ്ങളുടെ തുടര്‍ച്ചയാണിതെന്നാണ് ഔദ്യോഗിക വിശദീകരണം.
അന്തരീക്ഷമില്ലാത്തതു കൊണ്ട് തന്നെ പ്രത്യേക തരം ബാഗുകളിലാണ് ബഹിരാകാശ യാത്രികര്‍ വിസര്‍ജനം നടത്തുക. ഈ വിസര്‍ജ്യങ്ങള്‍ അവര്‍ ചന്ദ്രനില്‍ തന്നെ ഉപേക്ഷിച്ച് പോരുകയായിരുന്നു. വിസര്‍ജ്യങ്ങള്‍ തിരികെ കൊണ്ടു വന്നാല്‍ വാഹനത്തിന്റെ ഭാരം അധികരിക്കുമെന്നതും അവയ്ക്ക് പകരം ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കാന്‍ കഴിയും എന്നതുമാണ് യാത്രികര്‍ അവ അവിടെ ഉപേക്ഷിക്കാന്‍ കാരണം.
ഇതുവരെ 6 അപ്പോളോ ദൗത്യങ്ങളിലായി 12 ബഹിരാകാശ യാത്രികരാണ് ചന്ദ്രനിലെത്തിയത്. ഏതാണ്ട് 50 വര്‍ഷത്തോളം പഴക്കമുള്ള ഈ വിസര്‍ജ്യങ്ങള്‍ പരിശോധിക്കുക വഴി ചന്ദ്രനിലെ ജീവന്റെ അംശങ്ങളെപ്പറ്റി മനസ്സിലാക്കാന്‍ സാധിക്കുന്നതിനൊപ്പം ദീര്‍ഘകാല ചന്ദ്ര ദൗത്യങ്ങളും നടത്താന്‍ സാധിക്കുമെന്നാണ് നാസയുടെ കണക്കു കൂട്ടല്‍.
Post Your Comments