ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. യുണൈറ്റഡ് സ്റ്റേറ്റ് ജിയോളജിക്കല്‍ സര്‍വെ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങി ഓടിയിട്ടുണ്ട്.
സുലവേസി ദ്വീപിന്റെ കിഴക്കന്‍ തീരത്ത് 17 കിലോമീറ്ററോളം ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. കഴിഞ്ഞ വര്‍ഷം പാലുവിലുണ്ടായ ഭൂകമ്പത്തില്‍ 4300 പേര്‍ കൊല്ലപ്പെട്ടിരുന്നു. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
മോറോവാലിയിലെ തീരപ്രദേശത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്തോനേഷ്യയുടെ ജിയോഫിസിക്‌സ് ഏജന്‍സിയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അതേസമയം ഭൂചലനത്തില്‍ ആളപായമോ, നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.
Post Your Comments