ഗാസിയാബാദ്: വോട്ടു ചെയ്യാന്‍ പോകുന്നതിനിടെ വസ്തു ഇടപാടുകാരനെ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കാസിപുര സ്വദേശി വിപിന്‍ (50) ആണ് കൊല്ലപ്പെട്ടത്. കുടുബ സ്വത്ത് ഭാഗംവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിനു കാരണം.
വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്കു പോകവേ പ്രതികള്‍ വിപിനെ തടയുകയും വീട്ടിലേക്ക് തിരിഞ്ഞോടിയ ഇയാളുടെ നേർക്ക് ആറു തവണ നിറയൊഴിക്കുകയുമായിരുന്നു. സംഭവത്തിൽ വിപിന്റെ ഇളയ സഹോദരന് ദുഷ്യന്ത്, ഇയാളുടെ സഹോദരി ഭര്‍ത്താവ് ഇന്ദര്‍വീര്‍, മക്കളായ ആദിത്യ, ആര്യ എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.
Post Your Comments