KeralaLatest News

വയനാട്, എറണാകുളം മണ്ഡലങ്ങളിലെ പത്രിക: സരിതയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. വയനാട്, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളിലെ നാമനിര്‍ദേശ പത്രികകള്‍ തള്ളിയ സിംഗിള്‍ ബെഞ്ച് നടപടിക്കെതിരെയായിരുന്നു ഹര്‍ജി.

ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാരും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് അപ്പീല്‍ തള്ളിയത്. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയെന്നും പറഞ്ഞു

സോളാര്‍ കേസില്‍ സാമ്പത്തിക തട്ടിപ്പിനു മൂന്ന് വര്‍ഷം ശിക്ഷ ലഭിച്ചത് ചൂണ്ടിക്കാട്ടിയാണ് സരിതയുടെ നാമനിര്‍ദേശ പത്രികകള്‍ വരണാധികാരി തള്ളിയത്. വയനാട്, എറണാകുളം മണ്ഡലങ്ങളിലാണ് സരിത നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്.

https://www.youtube.com/watch?v=4DXwmTnFltk

shortlink

Related Articles

Post Your Comments

Related Articles


Back to top button